Latest NewsNewsMobile PhoneTechnology

പ്രീമിയം റേഞ്ചിൽ കിടിലൻ ലാപ്ടോപ്പ്, എച്ച്പി Dragonfly ജി4 നോട്ട്ബുക്ക് പിസി വിപണിയിൽ എത്തി

13.5 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

ആഗോള തലത്തിൽ ലാപ്ടോപ്പ് ബ്രാൻഡുകൾ പരിഗണിക്കുമ്പോൾ മുൻപന്തിയിലുള്ള ബ്രാൻഡാണ് എച്ച്പി. ബജറ്റ് ഫ്രണ്ട്‌ലി ആയതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ലാപ്ടോപ്പുകൾ എച്ച്പി വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ഇന്ത്യൻ വിപണിയിൽ നിരവധി ഉപഭോക്താക്കളാണ് എച്ച്പി ബ്രാൻഡിന് ഉള്ളത്. ഇത്തവണ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് എച്ച്പി Dragonfly ജി4 നോട്ട്ബുക്ക് പിസി എന്ന ലാപ്ടോപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം വിപണിയിൽ അവതരിപ്പിച്ച എച്ച്പി Dragonfly ജി4 നോട്ട്ബുക്ക് പിസി ലാപ്ടോപ്പിനെ കുറിച്ച് കൂടുതൽ അറിയാം.

13.5 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1280 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 13th Gen Intel Core i7-i7-1365U പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: കേരള കോൺഗ്രസ് (എം) യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരണം: കെ മുരളീധരൻ

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. 4 cell 54 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 0.99 കിലോഗ്രാം മാത്രമാണ്. എച്ച്പി Dragonfly ജി4 നോട്ട്ബുക്ക് പിസിയുടെ ഇന്ത്യൻ വിപണി വില 2,40,889 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button