USALatest NewsNewsInternational

ജി20 യോഗത്തിന് മുന്നോടിയായി മോദി-ബൈഡൻ ഉഭയകക്ഷി കൂടിക്കാഴ്‌ച നടക്കും

ന്യൂയോർക്ക്: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തയാഴ്‌ച ഇന്ത്യയിലെത്തുമെന്നും യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തുമെന്നും വൈറ്റ് ഹൗസ്. സെപ്റ്റംബർ 8നാണ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുന്നത്.

‘ജി 20 ഉച്ചകോടിയ്ക്ക് നേതൃത്വം വഹിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബൈഡൻ അഭിനന്ദിക്കും. സെപ്റ്റംബർ 7 വ്യാഴാഴ്‌ച ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്റ് ഇന്ത്യയിലെ ന്യൂഡൽഹിയിലെത്തും. വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി യോഗത്തിൽ പ്രസിഡന്റ് പങ്കെടുക്കും,’ വൈറ്റ് ഹൗസിന്റെ പ്രസ്‌താവനയിൽ പറയുന്നു.

‘പോകുന്നു’വെന്ന് അവൾ കരഞ്ഞു പറഞ്ഞു, നോക്കാൻ പറഞ്ഞിട്ടും അവൻ കേട്ടില്ല: പൊട്ടിക്കരഞ്ഞ് അപർണയുടെ അമ്മ

യുക്രൈനിലെ യുദ്ധത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങൾ ലഘൂകരിക്കാനും ലോകബാങ്ക് ഉൾപ്പെടെയുള്ള ബഹുമുഖ വികസന ബാങ്കുകളുടെ ശേഷി വർധിപ്പിക്കാനും ഇരു നേതാക്കളും സഹായിക്കുമെന്നും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതുൾപ്പെടെ ഉള്ള ദാരിദ്ര്യത്തിനെതിരായ മികച്ച പോരാട്ടം നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button