WayanadKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പ​ല​ച​ര​ക്കു ക​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി അപകടം: 14കാ​ര​ന് പ​രി​ക്ക്

മ​ണ്ടോ​ക്ക​ര റ​ഫീ​ക്കി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് സി​നാ​നാ​ണ് പ​രി​ക്കേ​റ്റ​ത്

പ​ടി​ഞ്ഞാ​റ​ത്ത​റ: കാ​ർ പ​ല​ച​ര​ക്കു ക​ട​യി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി പ​തി​നാ​ലു​കാ​ര​ന് പ​രി​ക്കേ​റ്റു. മ​ണ്ടോ​ക്ക​ര റ​ഫീ​ക്കി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് സി​നാ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​ടി​ഞ്ഞാ​റ​ത്ത​റ ഞെ​ർ​ളേ​രി പ​ള്ളി​ക്ക് സ​മീ​പം ​ആണ് അ​പ​ക​ടം നടന്നത്. മ​ക​നെ ക​ട​യി​ൽ ​നി​ർ​ത്തി റ​ഫീ​ക്ക് ഉ​ച്ച​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ നേ​ര​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്ത് മ​റി​യു​ക​യാ​യി​രു​ന്നു. ക​ട​യു​ടെ മു​ൻ​ഭാ​ഗ​മ​ട​ക്കം ത​ക​ർ​ന്നിട്ടുണ്ട്.

Read Also : ഗണേഷ് കുമാറിന്റെ എതിര്‍പ്പ്: മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു

പ​ടി​ഞ്ഞാ​റ​ത്ത​റ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​ണ് മു​ഹ​മ്മ​ദ് സി​നാ​ൻ. വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ത്തി​ൽ​പ്പെ​ട്ട​ത്. കാ​ർ ഭാ​ഗി​ക​മാ​യി ത​കർന്നു.​

അപകടത്തിൽ പരിക്കേറ്റ കു​ട്ടി​യെ ക​ൽ​പ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button