KeralaLatest NewsNews

സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കണോ: സമയം നിശ്ചയിക്കാനുള്ള സൗകര്യമൊരുക്കി പോലീസ്

തിരുവനന്തപുരം: സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ടു പോയി കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പോൽ – ആപ്പ് വഴി സമയം നിശ്ചയിക്കാനുള്ള സൗകര്യം ഒരുക്കി കേരളാ പോലീസ്. ഇതിനായുള്ള നടപടി ക്രമങ്ങളും പോലീസ് വിശദീകരിച്ചു.

Read Also: ഉച്ചഭക്ഷണ വിതരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കും: പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വി ശിവൻകുട്ടി

അതിനായി പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. തുടർന്നുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ പോൽ – ആപ്പിലെ Personal services എന്ന വിഭാഗത്തിലെ ‘Appointment for Women & Child’ എന്ന ഓപ്ഷനിലൂടെ ഈ സേവനം ഉപയോഗപ്പെടുത്താം. പേര്, സന്ദർശനത്തിന്റെ ലക്ഷ്യം, പോലീസ് സ്റ്റേഷന്റെ പേര്, ജില്ല തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി ഈ സേവനം വിനിയോഗിക്കാം.

സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ട് കാണുന്നതിന് സൗകര്യപ്രദമായ രീതിയിൽ തീയതിയും സമയവും ഇതിലൂടെ ഉറപ്പിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും കഴിയും. സ്റ്റേഷൻ ഹൗസ് ഓഫീസർക്കും ഉപയോക്താവിനും മീറ്റിംഗ് സമയം പുനഃക്രമീകരിക്കാനുള്ള സൗകര്യവുമുണ്ട്. കൂടിക്കാഴ്ചക്കുള്ള തീയതി, സമയം എന്നിങ്ങനെയുള്ള വിവരങ്ങൾ എസ്എംഎസ് വഴി യഥാസമയം ഉപയോക്താവിനെ അറിയിക്കുന്നതാണ്.

Read Also: ‘ചാണ്ടി ഉമ്മന്റെ ജയം ലോകം കീഴടക്കിയ സംഭവം പോലെ യുഡിഎഫ് പ്രചരിപ്പിക്കുന്നു’; മന്ത്രി റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button