YouthLatest NewsNewsLife Style

നിങ്ങൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടോ? എങ്കിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയിരിക്കണം

ശരീരം വേണ്ടത്ര തൈറോയ്ഡ് ഹോർമോണുകൾ നിർമ്മിക്കാത്ത ഒരു സാധാരണ ഹോർമോൺ ആരോഗ്യ അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഈ ഹോർമോണുകൾ കോശങ്ങളുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിനും മെറ്റബോളിസത്തിന്റെ ശരിയായ പ്രവർത്തനത്തിനും കാരണമാകുന്നു. കൊഴുപ്പുള്ള മാംസവും ക്രൂസിഫറസ് പച്ചക്കറികളും പോലുള്ള ചില ഭക്ഷണങ്ങൾ തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനത്തെ തടസ്സപ്പെടുത്തിയേക്കാം.

കാലക്രമേണ ഈ രോഗം ക്ഷീണം, മുടി കൊഴിച്ചിൽ, ശരീരഭാരത്തിലെ വർദ്ധനവ് എന്നിവയ്ക്ക് കാരണമാവുകയും ഇത് ബാധിക്കുന്ന വ്യക്തിക്ക് വളരെയധികം ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ വരികയും ചെയ്യും. ഇത് മരുന്നുകളിലൂടെയും ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും മാത്രമേ സാധ്യമാകൂ. ഹൈപ്പോതൈറോയിഡിസം ബാധിച്ച ഒരാൾ നിർബന്ധമായും ചില ഭക്ഷണങ്ങൾ ഒഴിവാക്കണം.

എഡമാം, ടോഫു, മിസോ എന്നിവയുൾപ്പെടെ സോയ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.

ഹൈപ്പോതൈറോയിഡിസം ബാധിച്ച ആളുകൾ ഗോയിട്രോജൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.

ബ്രൊക്കോളി, കോളിഫ്ളവർ തുടങ്ങിയ പച്ചക്കറികളും ഒഴിവാക്കണം.

പീച്ച്, പ്ലം തുടങ്ങിയ പഴങ്ങളും കഴിക്കാൻ പാടില്ല.

ബ്രഡ്, പാസ്ത.

കൊഴുപ്പുള്ള ഭക്ഷണങ്ങളായ വെണ്ണ, മാംസം. പിന്നെ എണ്ണയിൽ വറുത്തതെല്ലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button