Latest NewsNewsLife StyleHealth & Fitness

വെറും രണ്ട് ദിവസം കൊണ്ട് മുഖക്കുരു ഇല്ലാതെയാക്കാം

പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. സൌന്ദര്യത്തിന്റെ ശാപം ആയി മാറുന്ന ഈ പ്രശ്നത്തെ വെറും രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഒഴിവാക്കാം. മുഖക്കുരു പൊട്ടിച്ചാൽ അത് കൂടുതൽ പ്രശ്നമാകും എന്നതാണ് യാഥാർത്ഥ്യം. ശരിയല്ലാത്ത ഭക്ഷണരീതി, സമ്മർദ്ദം, ഹോർമോൺ വ്യതിയാനം എന്നിവയെല്ലാം മുഖക്കുരുവിൻ്റെ പ്രധാന കാരണങ്ങളാണ്. കാലാവസ്ഥയിലെ മാറ്റവും ഒരു പ്രധാന കാരണം തന്നെയാണെന്ന് വേണമെങ്കിൽ പറയാം. അമിതമായി മുഖക്കുരുവുണ്ടെങ്കിൽ അതിന് ചികിത്സ നൽകേണ്ടത് വളരെ പ്രധാനമാണ്. എന്നിരുന്നാലും മുഖക്കുരുവിനെ ഇല്ലാതാക്കാൻ ചില എളുപ്പ വഴികള്‍ ഉണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ്‌ ഉപയോഗിച്ച്‌ മുഖം വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഉത്തമമാണ്. ചെറുനാരങ്ങ രണ്ടായി മുറിച്ചത്‌ മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ്‌ മുഖക്കുരു ഉണ്ടാക്കുന്ന ബാക്‌റ്റിരിയയെ നീക്കാന്‍ സഹായിക്കും. മുഖക്കുരുവിനെ രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച്‌ പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നത് മുഖക്കുരു വരാതെയിരിക്കാൻ സഹായിക്കും.

ഉരുളക്കിഴങ്ങ്‌ മുറിച്ച്‌ മുഖക്കുരുവിന്‌ മുകളിലായി 10 മിനിറ്റ്‌ വയ്‌ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്. മുഖം ഐസ്‌ ഉപയോഗിച്ച്‌ കഴുകുന്നത്‌ മുഖക്കുരു മാറാന്‍ സഹായിക്കും. ഇതോടൊപ്പം തന്നെ അരിപ്പൊടിയും മുഖക്കുരുവിനെ തടയാൻ ഉത്തമമാണ്. ചർമ്മത്തിലെ അഴുക്കുകളെയും മറ്റും നീക്കാനും നല്ല തിളക്കം നൽകാനും അരിപ്പൊടി സഹായിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button