ThiruvananthapuramLatest NewsKeralaNattuvarthaNews

ഡോക്ടര്‍ നിയമനം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സനല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി പരാതി

തിരുവനന്തപുരം: എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സനല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി പരാതി. മന്തിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അഖില്‍ മാത്യു അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഇയാൾക്ക് ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ പറഞ്ഞു. മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയത്. സിഐടിയു മുന്‍ ഓഫീസ് സെക്രട്ടറിയും പത്തനംതിട്ട സ്വദേശിയുമായ അഖില്‍ സജീവാണ് ഇടനിലക്കാരനെന്നും പരാതിയില്‍ പറയുന്നു.

എന്നാൽ, സ്റ്റാഫായ അഖില്‍ മാത്യു പണം വാങ്ങിയിട്ടില്ലെന്നും പരാതി അന്വേഷിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മന്ത്രിയുടെ ഓഫിസ് നല്‍കിയ പരാതി ഡിജിപിയുടെ ഓഫിസ് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറി. സംഭവത്തിൽ കന്റോണ്‍മെന്റ് പോലീസ് അന്വേഷണം നടത്തും. ആരെങ്കിലും ഇതില്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

പുരുഷന് കിട്ടാത്ത നീതി എന്തിന് ഒരു സ്ത്രീക്ക് കിട്ടണം: ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ

‘ഇതു സംബന്ധിച്ച പരാതി ആദ്യം വാക്കാല്‍ ഒരാള്‍ വന്നു പ്രൈവറ്റ് സെക്രട്ടറിയോട് പറയുകയാണ് ചെയ്തത്. അത് അറിഞ്ഞപ്പോള്‍ തന്നെ രേഖാമൂലം പരാതി എഴുതി വാങ്ങിക്കാന്‍ ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പേഴ്‌സനല്‍ സ്റ്റാഫിനോട് വിശദീകരണം ആവശ്യപ്പെടുകയും അത് നല്‍കുകയും ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെ അയാള്‍ വിശദീകരിക്കുകയുണ്ടായി. തുടര്‍ന്ന് സമഗ്രമായ അന്വേഷണത്തിനായി പരാതി പോലീസിനു കൈമാറി.’ വീണാ ജോര്‍ജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button