Latest NewsNewsIndia

ടീച്ചര്‍ യോഗ്യതയ്ക്ക് ഇനി മുതല്‍ ബി.എഡ് വേണ്ട, ടീച്ചറാകാനുള്ള മിനിമം യോഗ്യത ബിരുദം: കേന്ദ്ര നിര്‍ദ്ദേശം പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസം അടിമുടിമാറുന്നു. കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് മാറ്റം എന്നാണ് സൂചന. ഇതനുസരിച്ച് അധ്യാപകരാവാനുള്ള മിനിമം യോഗ്യത ബിരുദമാക്കും.

Read Also: തലയ്ക്ക് 3 ലക്ഷം രൂപ വിലയിട്ട ഭീകരൻ ഷാഫി ഇന്ത്യയിൽ ഉടനീളം തീവ്രവാദ ക്യാമ്പുകൾ നടത്തി; അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ

ഇതോടെ നിലവിലുള്ള ഡിഎല്‍എഡ്, ബിഎഡ് കോഴ്സുകള്‍ ഒഴിവാക്കും. അധ്യാപക ബിരുദ പ്രവേശത്തിന് കേരളത്തില്‍ പ്രത്യേകം അഭിരുചി പരീക്ഷയും ഏര്‍പ്പെടുത്തും. ഇങ്ങനെ ചെയ്യുന്നതോടെ അധ്യാപകവൃത്തിയില്‍ താത്പര്യമുള്ളവരാണ് വരുന്നതെന്ന് ഉറപ്പാക്കാന്‍ സാധിക്കും. അധ്യാപക വിദ്യാഭ്യാസം സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍സിഇആര്‍ടി ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

ഇപ്പോഴുള്ള ഡി.എല്‍.എഡ്, ബി.എഡ് കോഴ്സുകള്‍ ഒഴിവാക്കി അധ്യാപക ബിരുദം നാലുവര്‍ഷ കോഴ്‌സാക്കി സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടി നടപ്പാക്കാനാണ് കേന്ദ്ര നിര്‍ദ്ദേശം. സ്‌കൂള്‍ വിദ്യാഭ്യാസം 5+3+3+4 എന്ന ഘടനയിലാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ ഈ ഘടന കേരളം സ്വീകരിച്ചിട്ടില്ല. അതിനാല്‍, പ്രീ-സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെ മൂന്നുവിഭാഗങ്ങളായി തിരിച്ചുള്ള അധ്യാപക ബിരുദ കോഴ്സുകളാവും നടപ്പാക്കുക. ഇതോടൊപ്പം പ്രത്യേക അഭിരുചി പരീക്ഷ നടത്തി കോഴ്സുകളില്‍ പ്രവേശനം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button