Latest NewsNewsLife Style

പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിച്ചു നോക്കൂ.. ഈ ഗുണങ്ങള്‍ 

വയറിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. നിരന്തരമായി  ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്‍റെ കൃത്യമായ സൂചനയാണ്. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പാനീയത്തെ കുറിച്ചാണിനി പറയുന്നത്. പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നത് വയറിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

മിക്ക ഇന്ത്യൻ അടുക്കളകളിലും കാണപ്പെടുന്ന വളരെ സാധാരണ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഔഷധ ഗുണങ്ങളുടെ പേരിൽ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മഞ്ഞൾ കുടവയര്‍ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. കലോറിയെ കത്തിച്ചു കളയാനും ഇവ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു.  ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും ഇവ സഹായിക്കും.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പെരുംജീരകവുമാണ് ഇതിന് സഹായിക്കുന്നത്. ഈ പാനീയം ചുമ, ജലദോഷം തുടങ്ങിയവയെ തടയാനും സഹായിക്കും.

ദഹനക്കേട്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, അസിഡിറ്റി തുടങ്ങിയവയെ തടയാന്‍ പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. അതിനാല്‍ വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ സഹായിക്കും.

നല്ല ഉറക്കം ലഭിക്കാനും ഈ പാനീയം സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. മുട്ടുവേദന, കാലുവേദന തുടങ്ങിയവയെ അകറ്റാനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഈ പാനീയം സഹായിക്കും. അതിനാല്‍ പ്രമേഹരോഗകള്‍ക്കും  പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിക്കാം. ഇക്കൂട്ടര്‍ ഇത് പഞ്ചസാരയ്ക്ക് പകരം തേനോ ശര്‍ക്കരയോ ചേര്‍ത്ത് വേണം കുടിക്കാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button