Latest NewsKeralaNews

മദ്രസ അധ്യാപകന്‍ അണ്‍കുട്ടികളെ പീഡിപ്പിച്ചു, കേസ് ഒതുക്കാന്‍ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും

രക്ഷിതാക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ച് പള്ളി കമ്മിറ്റി

വളാഞ്ചേരി: പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റിലായ സംഭവത്തില്‍ കേസ് ഒതുക്കാന്‍ പ്രമുഖര്‍ ഇടപെടുന്നുവെന്ന് ഇരകളുടെ മാതാപിതാക്കള്‍. നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ മൊഴിമാറ്റാന്‍  സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് പീഡനത്തിന് ഇരകളായവരുടെ രക്ഷിതാക്കള്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വളാഞ്ചേരിയില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also: ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്ന് നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് കാനഡ : റിപ്പോർട്ട്

പീഡന വിവരം ചൈല്‍ഡ് ലൈനെ അറിയിച്ചത് മുതല്‍ പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദം തുടങ്ങിയെന്ന് ഇരകളുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ഹബീബിനെതിരെ കൂടുതല്‍ കുട്ടികള്‍ നേരത്തെയും പീഡന പരാതിയുമായി എത്തിയിരുന്നു. എന്നാല്‍ സമ്മര്‍ദ്ദം മൂലം പലരും പിന്മാറി എന്നാണ് ആരോപണം.

എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ല എന്ന് വളാഞ്ചേരി മഹല്ല് കമ്മിറ്റി വിശദീകരിക്കുന്നു. നിലവില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന പേരില്‍ ആരും സമീപിച്ചിട്ടില്ല എന്ന് വളാഞ്ചേരി പൊലീസും പറയുന്നു. 7 കുട്ടികളുടെ മൊഴി പ്രകാരം മദ്രസ അധ്യാപകനെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടുതല്‍ ഇരകള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും തിരൂര്‍ ഡിവൈഎസ്പി അറിയിച്ചു.

കഴിഞ്ഞ ദിവസം പാലക്കാടും പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയിലായിരുന്നു. കൂറ്റനാട് തെക്കേ വാവനൂര്‍ സ്വദേശി കുന്നുംപാറ വളപ്പില്‍ മുഹമ്മദ് ഫസല്‍ (23) ആണ് അറസ്റ്റിലായത്. ഇത് രണ്ടാം തവണയാണ് ഫസല്‍ പോക്‌സോ കേസില്‍ പിടിയിലാകുന്നത്. കറുകപുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന മത പഠനശാലയില്‍ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 14 കാരനെ പ്രതിയുടെ വാവനൂരിലെ വീട്ടില്‍ എത്തിച്ചാണ് ഇയാള്‍ കുറ്റകൃത്യത്തിനിരയാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button