ThiruvananthapuramKeralaNattuvarthaLatest NewsNews

ഇസ്രയേൽ-ഹമാസ് യുദ്ധം: പലസ്‌തീനികൾക്ക് പിന്തുണ അറിയിച്ച് കേരളത്തിലുടനീളം യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്‌ഡിപിഐ

തിരുവനന്തപുരം: ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടയിൽ ‘വിമോചനത്തിനായി പോരാടുന്ന’ പലസ്‌തീനികൾക്ക് പിന്തുണ അറിയിച്ച് കൊണ്ട് കേരളത്തിലുടനീളം യോഗങ്ങൾ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി എസ്‌ഡിപിഐ. മാതൃരാജ്യത്തിന്റെ വിമോചനത്തിനായി പോരാടുന്ന പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്‌ഡിപിഐ വ്യക്തമാക്കി.

‘കുടിവെള്ളം, അവശ്യമരുന്നുകൾ, വൈദ്യുതി എന്നിവ വിച്ഛേദിക്കുന്നത് പോലുള്ള കടുത്ത നടപടികളിലൂടെ ഇസ്രയേലി സയണിസ്‌റ്റ് ഭരണകൂടം ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്. അന്താരാഷ്ട്ര സമാധാന ചർച്ചകളിലൂടെ ഉണ്ടാക്കിയ കരാറുകളും സമാധാന വ്യവസ്ഥകളും ലംഘിക്കപ്പെടുകയും പലസ്‌തീൻ ജനതയെ അവർ ജനിച്ച മണ്ണിൽ അഭയാർത്ഥികളാക്കുകയും ചെയ്‌തു,’ എസ്‌ഡിപിഐ പ്രസ്‌താവനയിൽ വ്യക്തമാക്കി.

ട്രാവൽ ഇൻഷുറൻസ് ക്ലെയിമുകൾ ഇനി എളുപ്പത്തിൽ നേടാം! പുതിയ സംവിധാനവുമായി ടാറ്റ എഐജി ജനറൽ ഇൻഷുറൻസ്

‘സൈനിക ഇടപെടലുകളിലൂടെ പലസ്‌തീനിലെ സാധാരണക്കാർ ദിവസവും കൊല്ലപ്പെടുകയും തടവിലാകുകയും ചെയ്യുന്നു. സമരം ചെയ്യുന്ന പലസ്‌തീൻ ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിനും കൂട്ടക്കൊലകൾക്കും ഇസ്രായേൽ സർക്കാരിനാണ് പൂർണ ഉത്തരവാദിത്തം. പലസ്‌തീൻ ജനതയുടെ സ്വാതന്ത്ര്യ സമരത്തിന് പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കേണ്ടത് എല്ലാ മനുഷ്യസ്നേഹികളുടെയും കടമയാണ്,’ എസ്‌ഡിപിഐ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button