Latest NewsNewsIndia

കടുവാ സങ്കേതങ്ങൾ സന്ദർശിക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും, കൂടുതൽ വിവരങ്ങൾ അറിയൂ

വന്യജീവികളെ അടുത്ത് കാണാനും അവയെക്കുറിച്ച് കൂടുതൽ അറിയാനും ബന്ദിപ്പൂർ, നാഗർഹോള കടുവാ സങ്കേതങ്ങളിൽ വൈൽഡ് ലൈഫ് സഫാരി സർവീസ് ഉണ്ട്

കടുവാ സങ്കേതങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കി കർണാടക വനം വകുപ്പ്. മലയാളികൾ അടക്കം നിരവധി പേർ എത്തുന്ന കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള എന്നീ കടുവാ സങ്കേതങ്ങൾ സന്ദർശിക്കുന്നവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കടുവാ സങ്കേതങ്ങളിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിക്ക് കർണാടക വനം വകുപ്പ് തുടക്കമിടുന്നത്.

രണ്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാൻ എത്തുന്നവർക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഉൾപ്പെടെ എന്ത് അപകടങ്ങൾ നേരിട്ടാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. പരമാവധി ഒരു കോടി രൂപ വരെയാണ് ഇൻഷുറൻസ് തുകയായി ലഭിക്കുക. വനപരിധിക്കുള്ളിൽ വച്ച് ജീവൻ നഷ്ടമാകുന്ന സാഹചര്യം ഉണ്ടായാൽ, മരണപ്പെടുന്നവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് പദ്ധതി പ്രകാരം ധനസഹായം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Also Read: കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ലഷ്‌കര്‍ ഭീകരരെ സംയുക്ത സേന വധിച്ചു

വന്യജീവികളെ അടുത്ത് കാണാനും അവയെക്കുറിച്ച് കൂടുതൽ അറിയാനും ബന്ദിപ്പൂർ, നാഗർഹോള കടുവാ സങ്കേതങ്ങളിൽ വൈൽഡ് ലൈഫ് സഫാരി സർവീസ് ഉണ്ട്. ഇനി മുതൽ ഈ സഫാരിക്ക് വേണ്ടിയെത്തുന്ന സന്ദർശകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ നടത്തേണ്ട ആവശ്യമില്ല. പകരം സഫാരിക്ക് വേണ്ടി എടുക്കുന്ന ടിക്കറ്റുകൾ മാത്രം മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button