Latest NewsNewsBusiness

രാജ്യത്തെ നഗരങ്ങളിൽ തൊഴിൽരഹിതരുടെ എണ്ണം കുറയുന്നു! തൊഴിലില്ലായ്മ നിരക്ക് കുത്തനെ താഴേക്ക്

സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കിനേക്കാൾ താരതമ്യേന കൂടുതലാണ്

രാജ്യത്തെ നഗരങ്ങളിൽ തൊഴിൽരഹിതരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. നാഷണൽ സാമ്പിൾ ഓഫ് സർവേ ഓഫീസ്, പിരിയോഡിക് ലേബർ ഫോഴ്സ് സർവേ തുടങ്ങിയവ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ നഗരങ്ങളിൽ 15 വയസിനും അതിനു മുകളിലും പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 6.6 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ 7.6 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. അതേസമയം, ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ തൊഴിലില്ലായ്മ നിരക്ക് 6.8 ശതമാനമായിരുന്നു.

ഈ വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെ 9.5 ശതമാനത്തിൽ നിന്നും 9.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ജനുവരി-മാർച്ച് പാദത്തിൽ ഇത് 9.2 ശതമാനമായിരുന്നു. അതേസമയം, ഏപ്രിൽ-ജൂൺ കാലയളവിൽ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെ 7.1 ശതമാനത്തിൽ നിന്നും ഇത്തവണ 5.9 ശതമാനമായാണ് കുറഞ്ഞത്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്കിനേക്കാൾ താരതമ്യേന കൂടുതലാണ്. ഓരോ വർഷവും രാജ്യത്തെ തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്ന യുവജനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെയാണ് നഗര മേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിരിക്കുന്നത്.

Also Read: ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടിയ രോ​ഗി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button