Latest NewsNewsIndia

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

 

പാറ്റ്ന: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. ബിഹാറിലെ സഹര്‍സ ജില്ലയിലെ മത പാഠശാലയിലെ അദ്ധ്യാപകനായ മുഹമ്മദ് ഇന്തിയാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മത പഠനത്തിനെത്തിയ പതിമൂന്നുകാരിയെ ഇയാള്‍ മാസങ്ങളോളം ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതിന് ശേഷം മാത്രമാണ് സംഭവം ഇരയുടെ കുടുംബം അറിഞ്ഞത്. തുടര്‍ന്നവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read Also: നിയമനത്തട്ടിപ്പ് കേസ്: മുഖ്യ സൂത്രധാരൻ ബാസിത് പൊലീസ് പിടിയില്‍

ബിഹാറിലെ മദ്രസയില്‍ ലൈംഗിക ചൂഷണം ഉണ്ടാകുന്നത് ഇതാദ്യമായല്ല.
നേരത്തെ മോത്തിഹാരിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍
പെണ്‍കുട്ടിയെ ഗൃഹപാഠം നല്‍കാനെന്ന വ്യാജേന വിളിച്ചു വരുത്തി മതപ്രഭാഷകനായ ജംഷീദ് ആലം ലൈംഗികമായി ചൂഷണം ചെയ്ത സംഭവം പുറത്തുവന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button