KeralaLatest NewsNews

നിസ്‌കരിക്കാനെന്ന പേരില്‍ മുറിയെടുത്ത് മാരക മയക്കുമരുന്ന് കച്ചവടം, യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: നിസ്‌കരിക്കാനെന്ന പേരില്‍ മുറിയെടുത്ത് ലഹരി കച്ചവടം. കുന്നംകുളത്താണ് സംഭവം. ടെക്സ്റ്റെല്‍സ് ഉടമയും കാളത്തോട് സ്വദേശിയുമായ റഫീഖ് (28), വരന്തരപ്പിള്ളി സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. പരിശോധന സമയത്ത് അഞ്ച് പേരായിരുന്നു മുറിയിലുണ്ടായിരുന്നത്. എന്നാല്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഇതില്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Read Also: നവംബർ ഒന്നു മുതൽ റോഡ് സുരക്ഷാ വർഷാചരണം: ഗതാഗത മന്ത്രി

രഹസ്യ വിവരത്തെ തുടര്‍ന്ന് ഗുരുവായൂര്‍ റോഡിലെ കെട്ടിടത്തില്‍ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്ന് 9 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയും എക്സൈസ് പിടിച്ചെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button