Latest NewsNewsInternational

‘ഹമാസ് വംശഹത്യക്ക് തയ്യാറെടുക്കുന്നു, അപകടം പതിയിരിക്കുന്നു…’: യുദ്ധം നടക്കുന്നുണ്ടെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥൻ

ടെൽ അവീവ്: സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിന് നേരെ ഹമാസ് നടത്തിയ അതിക്രൂരമായ ആക്രമണത്തെ കുറിച്ച് ഓർത്തെടുത്ത് ഇസ്രായേൽ സൈനിക വക്താവ് കേണൽ അമ്നോൺ ഷെൽഫർ. സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ശേഖരിച്ച് സംസ്കരിച്ചത് ഭീകരമായ ഒരു അനുഭവമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. ഇന്ത്യ ടുഡേയുടെ ഗൗരവ് സാവന്തുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ മൃതദേഹങ്ങൾ ശേഖരിച്ച് കത്തിച്ചു, അത് വളരെ ഭയാനകമായ ചിത്രങ്ങളായിരുന്നു. ഹമാസ് ഒരു വംശഹത്യ സംഘടനയാണ്. അവർ അവരുടെ അജണ്ട നടപ്പിലാക്കുന്നത് തുടർന്നുകൊണ്ടിരിക്കുന്നു. അപകടം ഇപ്പോഴും നിലനിൽക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അവർ 6,000 റോക്കറ്റുകൾ തൊടുത്തുവിട്ടു. അവർക്ക് ആളുകളെ വേണം. ഗാസയിൽ ആളുകൾ കൊല്ലപ്പെടും’, അദ്ദേഹം പറഞ്ഞു.

അതേസമയം, ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേൽ രംഗത്തെത്തിയിരുന്നു. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവൻ അറിയണമെന്നും ഗാസയിലെ ഭീകരരാണ് അത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ് എന്നും കുറിപ്പിൽ വിശദീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button