WayanadKeralaNattuvarthaLatest NewsNews

കാട്ടുപോത്ത് സ്‌കൂട്ടറില്‍ ഇടിച്ചു: യുവാവിന് പരിക്ക്

പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്

മാനന്തവാടി: വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. പനവല്ലി റസല്‍കുന്ന് സെറ്റില്‍മെന്റ് കോളനിയിലെ നരേഷിനാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിക്ക് തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി റസല്‍കുന്നിലാണ് സംഭവം. യാത്രയ്ക്കിടെ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് സ്‌കൂട്ടര്‍ കൊമ്പ് കൊണ്ട് കുത്തി മറിച്ചിടുകയായിരുന്നു.

Read Also : തിരുവനന്തപുരം-മംഗലാപുരം ട്രെയിനില്‍ ശുചിമുറിയില്‍ ഒളിച്ചിരുന്ന കള്ളന്മാര്‍ പിടിയില്‍:അറസ്റ്റിലായവര്‍ കൊച്ചി സ്വദേശികള്‍

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് പരിക്കേറ്റ നരേഷ് അവശനിലയില്‍ വഴിയരികില്‍ കിടക്കുകയായിരുന്നു. പിന്നീട് ഇതുവഴി പോയവരാണ് ഇദ്ദേഹത്തെ കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ആശുപത്രിയിലെത്തിച്ചത്. കൈക്കും കാലിനും, കഴുത്തിനും പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button