AlappuzhaLatest NewsKeralaNattuvarthaNews

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യ ബുള്ളറ്റിൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട പാഴ്സൽ ലോ​റി കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി

ലോ​റി ഡ്രൈ​വ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​കാ​ശും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു

മാ​വേ​ലി​ക്ക​ര: റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന ബൈക്കുകളിൽ ഇ​ടി​ച്ചശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട പാഴ്സൽ ലോ​റി കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി. ലോ​റി ഡ്രൈ​വ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​കാ​ശും നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ‘സ്ഥിരമായി ചിലർക്ക് മാത്രം നിയമനം’- പമ്പയിലെ പുരോഹിത നിയമന രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം

ഇ​ന്ന​ലെ വൈ​കി​ട്ടു നാ​ലോ​ടെ പ​ന്ത​ളം റോ​ഡി​ൽ ഗ്ലാ​സ് ഫാ​ക്ട​റി ജം​ഗ്ഷ​നു സ​മീ​പ​ത്തെ വ​ള​വി​ൽ ആയി​രു​ന്നു അ​പ​ക​ടം നടന്നത്. കൊ​ച്ചി​യി​ൽ നി​ന്നു പ​ന്ത​ള​ത്തി​ന് സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ ലോ​റി​യാ​ണ് വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ടു ത​ഴ​ക്ക​ര വി​ല്ലേ​ജ് ഓ​ഫീസി​നു സ​മീ​പ​ത്താ​യി പാ​ർ​ക്ക് ചെ​യ്ത ബു​ള്ള​റ്റി​ൽ ഇ​ടി​ച്ച​ത്.

സ​മീ​പ​ത്തെ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ ആ​ളു​ക​ൾ നി​ൽ​ക്കു​ന്ന​തു ക​ണ്ടു ലോ​റി​യു​ടെ ഡ്രൈ​വ​ർ വ​ല​ത്തേ​ക്കു വെ​ട്ടി​ച്ചു. തുടർന്ന്, ലോ​റി വീ​ണ്ടും നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ​വ​ശ​ത്തെ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു. അ​ടൂ​ർ സ്വ​ദേ​ശി ചാ​ർ​ളി​യു​ടേ​താ​ണ് ബു​ള്ള​റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button