PalakkadKeralaNattuvarthaLatest NewsNews

കൊ­​ല­​പാ­​ത­​ക­ കേ​സി​ല്‍ പൊ­​ലീ­​സ് തി­​ര­​യു­​ന്ന യു­​വാ­​വ് ഭാ­​ര­​ത­​പ്പു­​ഴ­​യി​ല്‍­​ മ­​രി­​ച്ച നി­​ല­​യി​ല്‍

കൊ­​ണ്ടൂ​ര്‍­​ക്ക­​ര സ്വ­​ദേ­​ശി ക­​ബീ­​റിനെയാണ് മ­​രി­​ച്ച​ നിലയിൽ കണ്ടെത്തിയത്

പാ­​ല­​ക്കാ​ട്: കൊ­​ല­​പാ­​ത­​ക­ കേ​സി​ല്‍ പൊലീ­​സ് തി­​ര­​യു­​ന്ന യു­​വാ­​വി­​നെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി. കൊ­​ണ്ടൂ​ര്‍­​ക്ക­​ര സ്വ­​ദേ­​ശി ക­​ബീ­​റിനെയാണ് മ­​രി­​ച്ച​ നിലയിൽ കണ്ടെത്തിയത്.

Read Also : നട്ടം തിരിഞ്ഞ് ജനം; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർധിപ്പിക്കും? ജല വകുപ്പ് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

ഭാ­​ര­​ത­​പ്പു­​ഴ­​യി​ല്‍­​നി­​ന്നാ­​ണ് ഇ­​യാ­​ളു​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ടു­​ത്ത​ത്. വ്യാ­​ഴാ­​ഴ്­​ച­​യാ­​ണ് മൂ­​ന്ന് പേ​ര്‍ ത­​മ്മി­​ലു­​ള്ള വാ­​ക്കു­​ത​ര്‍­​ക്ക­​ത്തി­​നി­​ടെ ഓ­​ങ്ങ​ല്ലൂ​ര്‍ സ്വ­​ദേ​ശി അ​ന്‍­​സാ​റി­​ന് വെ­​ട്ടേ­​റ്റ​ത്. തൃ​ത്താ­​ല ക­​രി­​മ്പ­​ന­​ക്ക­​ട­​വി​ല്‍ ഭാ­​ര­​ത­​പ്പു​ഴ­​യോ­​ട് ചേ​ര്‍­​ന്നു­​ള്ള സ്ഥ­​ല­​ത്തു­​വ­​ച്ചാ­​യി­​രു­​ന്നു സം­​ഭ​വം. ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ അ​ന്‍­​സാ​ര്‍ പി­​ന്നീ­​ട് ആ­​ശു­​പ­​ത്രി­​യി​ല്‍ വ­​ച്ച് മ­​രി­​ച്ചി­​രു​ന്നു. സു­​ഹൃ­​ത്ത് മു­​സ്­​ത­​ഫ­​യാ­​ണ് ത­​ന്നെ വെ­​ട്ടി­​യ­​തെ­​ന്നാ­​യി­​രു­​ന്നു ഇ­​യാ­​ളു­​ടെ മ​ര­​ണ­​മൊ​ഴി. മു­​സ്­​ത​ഫ­​യെ ക­​സ്റ്റ­​ഡി­​യി­​ലെ­​ടു­​ത്ത് ചോ​ദ്യം ചെ­​യ്­​ത­​പ്പോ​ള്‍ അ​ന്‍­​സാ­​റി­​നെ ആ­​ക്ര­​മി​ച്ച­​ത് ത­​ങ്ങ​ള്‍­​ക്കൊ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന മ­​റ്റൊ­​രു സു­​ഹൃ­​ത്ത് ക­​ബീ­​റാ­​ണെ­​ന്ന് ഇ­​യാ​ള്‍ മൊ­​ഴി ന​ല്‍­​കി­​യി­​രു​ന്നു.

ഇ­​തോ​ടെ ക­​ബീ­​റി­​നാ­​യു­​ള്ള തി­​ര­​ച്ചി​ല്‍ തു­​ട­​രു­​ന്ന­​തി­​നി­​ടെയാണ് കൊ­​ല­​പാ​ത­​കം ന­​ട­​ന്ന സ്ഥ­​ല­​ത്തി­​ന് സ­​മീ­​പ­​ത്തു­​നി­​ന്ന് ഇ­​യാ­​ളു­​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തിയത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button