Latest NewsNewsIndia

ചെറി പൂവുകൾ പൂത്തുനിൽക്കുന്ന മനോഹരമായ കാഴ്ച! സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ഷില്ലോംഗ് നഗരം

ഷില്ലോംഗിൽ ചെറി വസന്തം എത്തുന്നത് നവംബർ മാസത്തിലാണ്

കണ്ണിനു വളരെയധികം കുളിർമ നൽകുന്നതാണ് ചെറി പൂവുകൾ പൂത്തുനിൽക്കുന്ന മനോഹരമായ കാഴ്ച. അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും ചെറി വസന്തം കാണാൻ ആഗ്രഹിക്കുന്നവരാണ് ഓരോ സഞ്ചാരികളും. ചെറി വസന്തത്തിന് പേരുകേട്ട നഗരം ജപ്പാനാണെങ്കിലും, ഇനി ഇന്ത്യയിൽ നിന്നും ചെറി പൂവുകൾ പൂത്തുനിൽക്കുന്ന കാഴ്ചകൾ കാണാനാകും. ഈ മനോഹര കാഴ്ച ആസ്വദിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചെറി ബ്ലോസം ഫെസ്റ്റിവൽ നടക്കുന്ന മേഘാലയിലെ ഷില്ലോംഗ് നഗരമാണ് സഞ്ചാരികളെ വരവേൽക്കുന്നത്.

ഷില്ലോംഗിൽ ചെറി വസന്തം എത്തുന്നത് നവംബർ മാസത്തിലാണ്. ഈ സീസണിൽ നിരവധി ആഭ്യന്തര സഞ്ചാരികളും, വിദേശ സഞ്ചാരികളും ഷില്ലോഗിലേക്ക് എത്തുന്നു. നവംബർ 17 മുതൽ 19 വരെയാണ് ഈ വർഷത്തെ ചെറിയ ബ്ലോസം ഫെസ്റ്റിവൽ നടക്കുന്നത്. മാവ്‌ലസ്‌നെയിലുള്ള ആർബിഡിഎസ് കോംപ്ലക്‌സിലാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. 1,200 രൂപ രൂപ മുതലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. സഞ്ചാരികൾക്ക് ഓൺലൈൻ മുഖേന ഒരു ദിവസത്തേക്ക് മാത്രമായും, മൂന്ന് ദിവസത്തേക്കുള്ള പാക്കേജായും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. മേഘാലയയിലെ ഏറ്റവും വലിയ ഫെസ്റ്റിവലിൽ ഒന്നായ ചെറി ബ്ലോസം ഫെസ്റ്റിവലിലൂടെ സംസ്ഥാനത്തെ സാംസ്കാരിക വൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് സഞ്ചാരികൾക്ക് ലഭിക്കുന്നത്.

Also Read: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: സംഭവം എറണാകുളത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button