Latest NewsCricketNewsIndiaSports

ലോകകപ്പ് ഫൈനൽ: അഹമ്മദാബാദ് ഹോട്ടലുകളിൽ ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ, വിമാന ടിക്കറ്റുകളിൽ 6 മടങ്ങ് വർദ്ധനവ്

ഒരിക്കല്‍ കൂടി ഒരു ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ ഓസ്ട്രേലിയുമായി ഏറ്റുമുട്ടും. നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് ഫൈനൽ മാമാങ്കം. അഹമ്മദാബാദിൽ എല്ലാത്തിനും വിലകൂടുതലാണ്. സാധാരണ വിലയുടെ ആറിരട്ടിയാണ് വിമാന ടിക്കറ്റുകൾക്ക് വില. ഫൈനലിന് മുന്നോടിയായി ഇവിടങ്ങളിലെ ഹോട്ടലുകളിൽ ഒരു രാത്രി താമസിക്കാൻ ഒരു ലക്ഷം രൂപ വരെയാണ് വില.

നവംബർ 18, നവംബർ 19 തീയതികളിൽ പല ഹോട്ടലുകളും ഒരു മുറിക്ക് ഒരു രാത്രിക്ക് ₹1 ലക്ഷം രൂപ വരെ ഈടാക്കുന്നു. ഐ.ടി.സി ഹോട്ടൽ നികുതികൾ ഒഴികെ ഏകദേശം ₹96,300 രൂപയാണ് വില. കോർട്ട്‌യാർഡ് ബൈ മാരിയറ്റ് നികുതി കൂടാതെ ₹64,000 രൂപയാണ് ഈടാക്കുന്നത്. ബ്ലൂംസ്യൂട്ടുകൾ ₹43,000 രൂപയും. അതേസമയം, ഈ തീയതികളിൽ നിരവധി ഹോട്ടലുകൾ ഇതിനകം ഫുൾ ബുക്കിംഗ് ആയി കഴിഞ്ഞു.

ഏകദിന ലോകകപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. ഞായറാഴ്ചയാണ് ഫൈനൽ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്. ഓസ്‌ട്രേലിയയെ ആണ് ഇന്ത്യ ഫൈനലിൽ നേരിടുക. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ തോൽപ്പിച്ചു, രണ്ടാം നോക്കൗട്ടില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും. ഇതോടെയാണ് ഓസ്‌ട്രേലിയ vs ഇന്ത്യ എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button