Latest NewsNewsIndia

കനേഡിയൻ പൗരന്മാർക്കുള്ള ഇ- വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ: എല്ലാ വിസ സേവനങ്ങളും സാധാരണ നിലയിൽ

ന്യൂഡൽഹി: കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു. രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യ വിസ സേവനങ്ങൾ പുനരാരംഭിച്ചത്. ടൂറിസ്റ്റ് വിസ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരരെ പിന്തുണയ്ക്കുന്ന സമീപനം കാനഡ സ്വീകരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് ഇന്ത്യ വിസ സേവനങ്ങൾ താത്ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.

Read Also: പൂ​ഞ്ഞാ​റി​ലെ സ്ഥിരം ശ​ല്യ​ക്കാ​രൻ: ​കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ന്നു

കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് സെപ്റ്റംബർ 21 മുതലാണ് ഇന്ത്യ നിർത്തിവച്ചത്. പിന്നീട് ഒക്ടോബർ ആയപ്പോൾ കനേഡിയൻ പൗരന്മാർക്കുള്ള എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നിവ നൽകുന്നത് ഇന്ത്യ പുനരാരംഭിക്കുകയും ചെയ്തിരുന്നു.

ഖാലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നതോടെയാണ് ഇരുരാജ്യങ്ങളും ബന്ധത്തിൽ വിള്ളൽ വീണത്.

Read Also: വ​സ്തു​വി​ന്‍റെ ആ​ധാ​രം നൽകാത്തതിന്റെ വിരോധം: സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച കേസിൽ വയോധികൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button