KeralaLatest NewsNews

കേരള ശാസ്ത്രമേളയുടെ ഉദ്ഘാടനം വെള്ളമൊഴിച്ച് ചിരാത് കത്തിച്ച് നടത്തി ഷംസീറും സംഘവും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു

അവിടെ കത്തിയത് ചൈനീസ് പ്ലാസ്റ്റിക്കിലെ വിദ്യ: സന്ദീപ് വാചസ്പതി

ആലപ്പുഴ: കേരള ശാസ്ത്രമേളയുടെ ഉദ്ഘാടനം നിലവിളക്ക് തെളിയിക്കുന്നതിന് പകരം വെള്ളമൊഴിച്ച് ചിരാത് കത്തിച്ച് നടത്തിയ സ്പീക്കര്‍ ഷംസീറിന്റെ പ്രവര്‍ത്തിയെ വാനോളം പൊക്കിയ മാധ്യമങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് വാചസ്പതി. സത്യത്തില്‍ കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിന് തീരാകളങ്കമാണ് ഈ സര്‍ക്കാരും അവരുടെ കുഴലൂത്തുകാരുമായ മാധ്യമങ്ങളുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Read Also: തോ​ട്ട​ത്തി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​തി ക​മ്പി​യി​ൽ നി​ന്ന് വൈദ്യുതാഘാതമേറ്റ് 11 വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘കേരള ശാസ്ത്രമേളയുടെ ഉദ്ഘാടനം നിലവിളക്ക് തെളിയിക്കുന്നതിന് പകരം വെള്ളമൊഴിച്ച് ചിരാത് കത്തിച്ച് നടത്തിയത് സ്പീക്കര്‍ ഷംസീറും, സയന്‍സ് ഏതാ സവാള വട ഏതാ എന്ന് തിരിച്ചറിയാത്ത ചില ചാനല്‍ പ്രവര്‍ത്തകരും എന്തോ മഹാ സംഭവമായി ആഘോഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. സത്യത്തില്‍ കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിന് തീരാകളങ്കമാണ് ഈ സര്‍ക്കാരും അവരുടെ കുഴലൂത്തുകാരുമായ മാധ്യമങ്ങളും.

‘ആമസോണില്‍ 299 രൂപയ്ക്ക് 12 എണ്ണവും ഫ്‌ളിപ്പ്കാര്‍ട്ടില്‍ 349 രൂപയ്ക്ക് 18 എണ്ണവും കിട്ടുന്ന കൂതറ ചൈനാ പ്ലാസ്റ്റിക് സാധനത്തിനെയാണ് ടെമ്പര്‍ ഷംസീറും മാധ്യമങ്ങളും പുരപ്പുറത്ത് കയറി നിന്ന് പുകഴ്ത്തുന്നത്. സ്പീക്കറും മാധ്യമ പ്രവര്‍ത്തകരും  ഫിസിക്‌സില്‍ പാണ്ഡിത്യം ഉള്ളവരാകണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ ശാസ്ത്ര മേളയുടെ സംഘാടകര്‍ക്ക് അത് ഒഴിച്ചു കൂടാന്‍ പറ്റാത്ത യോഗ്യതയായിരിക്കണം. നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും ശാസ്ത്ര ബോധമുള്ളവര്‍ക്ക് മുമ്പില്‍ പൊട്ടന്‍ കളിപ്പിച്ചത് ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമുണ്ട്’.

 

‘തിരുവനന്തപുരം വാഴമുട്ടം ഹൈസ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപകനായ കെ.വി ഷാജിയുടെ കണ്ടുപിടുത്തം എന്ന നിലയിലാണ് മാധ്യങ്ങള്‍ ഇതിനെ അവതരിപ്പിച്ചത്. രണ്ട് കാരണങ്ങള്‍ കൊണ്ട് ശാസ്ത്രമേളയുടെ സംഘാടകര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം. ഉത്തരേന്ത്യയിലെ തെരുവോരത്ത് പോലും വാങ്ങാന്‍ കിട്ടുന്ന ഒരു ഉത്പന്നത്തെ വലിയ കണ്ടുപിടുത്തം എന്ന നിലയില്‍ അവതരിപ്പിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിച്ചതാണ് ആദ്യ കുറ്റം. രണ്ടാമത്തെ കുറ്റം ശാസ്ത്ര സിദ്ധാന്തം എന്ന നിലയില്‍ മണ്ടത്തരം അവതരിപ്പിച്ചതാണ്. വെള്ളത്തെ സെന്‍സറായി ഉപയോഗിച്ചാണ് ഈ പ്ലാസ്റ്റിക് ചിരാതില്‍ എല്‍.ഇ.ഡി ബള്‍ബ് കത്തിക്കുന്നത്. വെള്ളത്തിന്റെ ആദ്യ തുള്ളി വീഴുമ്പോള്‍ തന്നെ ബള്‍ബ് കത്തുന്നതായി ദൃശ്യങ്ങള്‍ സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും. (വീഡിയോ ലിങ്ക് കമന്റില്‍)

സെന്‍സര്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പക്ഷേ ഒന്നാം നമ്പര്‍ കേരളത്തിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ സോഡിയം, കാത്സ്യം, മഗ്‌നീഷ്യം എന്നീ ലവണങ്ങള്‍ ഉള്ള വെള്ളം ചാലകമായി പ്രവര്‍ത്തിച്ച് വൈദ്യുത സര്‍ക്യൂട്ട് പൂര്‍ത്തിയായി ബള്‍ബ് കത്തും. ശാസ്ത്രത്തെ ഇത്ര ഉളുപ്പില്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന ‘ഈ പ്രതിഭകള്‍’ ‘ആദരം’ അര്‍ഹിക്കുന്നുണ്ട്.
ലോകം മുഴുവന്‍ ഗ്രീന്‍ എനര്‍ജിയുടെ പിറകേ പോകുമ്പോഴാണ് ‘ഖേരളാ സാസ്ത്രഞ്ജര്‍’ പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് എന്തോ വലിയ സംഭവമാണെന്ന് സ്വയം ധരിച്ച് മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നത്. നിലവിളക്ക് കത്തിക്കാന്‍ ഉപയോഗിക്കുന്ന പരുത്തി നൂലോ എണ്ണയോ
തീപ്പെട്ടി കോലോ ഒന്നും പാരിസ്ഥിതിക മലിനീകരണം നടത്തുന്നില്ല. കോടിക്കണക്കിന് വര്‍ഷമായി ഭാരതീയര്‍ ഉപയോഗിക്കുന്ന ഇത്തരം സാധനങ്ങളും അറിവുകളുമാണ് സനാതനം. പ്രകൃതി സംരക്ഷണമാണ് ഏറ്റവും വലിയ സനാതന മൂല്യം. അതിന് പകരം വെക്കാന്‍ അന്തം കമ്മി ലോജിക്കിലുള്ള ചൈനാ നിര്‍മ്മിതി പോരാതെ വരും’.

‘നിലവിളക്ക് തെളിയിക്കുക എന്ന പിന്തിരിപ്പന്‍ ഇടപാടിന് പകരം വെയ്ക്കാന്‍ സയിന്റിഫിക് ടെമ്പര്‍ തേടി നടക്കുന്നതിനിടെ ഇതൊക്കെ ശ്രദ്ധിക്കാന്‍ ആര്‍ക്ക് സമയം. പി.വിയുടെ വീടിനടുത്തായതിനാല്‍ വി.സി സ്ഥാനം വരെ കിട്ടുന്ന നാടാണ് ഇതെന്നും അറിയാം. എങ്കിലും ഒരു അപേക്ഷയുണ്ട്. വരും തലമുറയെ എങ്കിലും വെറുതെ വിടണം. കേരളത്തിന് വെളിയിലും ലോകമുണ്ടെന്നും അവിടെയൊക്കെ അതി സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങുന്നുണ്ടെന്നും ഓര്‍മ്മ വേണം. അവരുടെ മുന്നിലേക്ക് ശാസ്ത്രീയമായ കണ്ടുപിടുത്തം എന്ന് പറഞ്ഞ് കൂതറ ചൈനാ പ്ലാസ്റ്റിക്കുമായി നമ്മുടെ കുഞ്ഞുങ്ങളെ ഇറക്കി വിടരുത്. അവര്‍ സ്വന്തം നിലയ്ക്ക് കണ്ടുപിടുത്തങ്ങള്‍ നടത്തട്ടെ. ഇത്തരം മണ്ടത്തരങ്ങളുടെ പ്രചാരകരായി നേതാക്കള്‍ തന്നെ ഇറങ്ങിത്തിരിക്കുമ്പോള്‍ നാണം കെടുന്നത് ഒരു നാട് മുഴുവനാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ വഞ്ചകന്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഉദ്ഘാടകനായ സ്പീക്കര്‍ ഷംസീര്‍ തന്നെ മുന്‍കൈ എടുക്കണം. അല്ലായെങ്കില്‍ ‘ഫുട് പാത്ത് കണ്ടുപിടുത്തങ്ങള്‍’ ശാസ്ത്രമേളയില്‍ കയറി നിരങ്ങും’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button