Latest NewsSaudi ArabiaNewsGulf

സൗദിയില്‍ ജോലിസ്ഥലത്ത് പ്രവാസി മലയാളി കുത്തേറ്റു മരിച്ചു

ജിദ്ദ: സൗദിയില്‍ ജോലിസ്ഥലത്ത് പ്രവാസി മലയാളി കുത്തേറ്റു മരിച്ചു. സൗദിയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ദര്‍ബിലാണ് പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചത്. മണ്ണാര്‍ക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുല്‍ മജീദാണ് (49) കൊല്ലപ്പെട്ടത്. മുന്‍പ് കൂടെ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരന്റെ കുത്തേറ്റാണ് മരിച്ചത്.

Read Also: രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്‍ റെക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കി: വി ശിവന്‍കുട്ടി

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹം ജോലി ചെയ്തിരുന്ന ശീഷ കടയില്‍ വെച്ചായിരുന്നു സംഭവം. നേരത്തെ ഇതേ കടയില്‍ ജോലി ചെയ്തിരുന്ന ഒരു ബംഗ്ലാദേശി പൗരന്‍ ജോലി ഉപേക്ഷിച്ചു പോയിരുന്നു. ഇദ്ദേഹം വീണ്ടും തിരിച്ചെത്തി മുന്‍ ജോലി വേണം എന്നാവശ്യപ്പെട്ടപ്പോള്‍ ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. മൃതദേഹം ദര്‍ബ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്ന അബ്ദുല്‍ മജീദ് ഇക്കഴിഞ്ഞ സെപ്തംബര്‍ ഒമ്പതാം തിയതിയാണ് തിരിച്ചെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button