Latest NewsNewsBusiness

വാൾട്ട് ഡിസ്നിയും റിലയൻസും ഒന്നാകുന്നു! ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കിയേക്കും

കരാറിനു ശേഷമാണ് ബോർഡ് ഘടനയെ കുറിച്ചുള്ള ചർച്ചകൾ നടക്കാൻ സാധ്യത

വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഉടൻ ഏറ്റെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, വയാകോം18-ന്റെ കീഴിലുള്ള ജിയോ സിനിമയുടെ നേതൃത്വത്തിൽ, ഡിസ്നി ഇന്ത്യയും അവരുടെ മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുമാണ് ഏറ്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഡിസ്നിയുടെ 51 ശതമാനം ഓഹരികൾ റിലയൻസിന് സ്വന്തമാകും. ബാക്കിയുള്ള 49 ശതമാനം ഓഹരികളാണ് ഡിസ്നിയുടെ കൈവശം ഉണ്ടാകുക. ഏകദേശം 1 ബില്യൺ ഡോളർ മുതൽ 1.5 ബില്യൺ ഡോളർ വരെ മൂല്യമുള്ള ഇടപാടാണ് നടക്കുക.

കരാറിനു ശേഷമാണ് ബോർഡ് ഘടനയെ കുറിച്ചുള്ള ചർച്ചകൾ നടക്കാൻ സാധ്യത. ഡിസ്നിയിൽ നിന്നും റിലയൻസിൽ നിന്നും തുല്യ എണ്ണം ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെക്കുറിച്ചും പരിഗണനയിലുണ്ട്. റിലയൻസും-ഡിസ്നിയും ഒന്നാകുന്നതോടെ, ഇവയ്ക്ക് കീഴിലുള്ള എല്ലാ ചാനലുകളും ഒരൊറ്റ കുടക്കീഴിലായി മാറുന്നതാണ്. ലയനത്തിനുശേഷം രൂപീകരിക്കുന്ന പുതിയ സംരംഭം ഇന്ത്യൻ മാധ്യമ, വിനോദ മേഖലകളിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി മാറും. നിലവിൽ, റിലയൻസിന്റെ വയാകോം 18-ന്റെ കീഴിൽ 38 ചാനലുകളാണ് ഉള്ളത്.

Also Read: ആഗോള വിപണി കലുഷിതം! ഇന്നും നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button