WayanadLatest NewsKeralaNattuvarthaNews

ഭാര്യയെ വെട്ടിപ്പരിക്കൽപിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ

വടുവഞ്ചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷിനെ(39) ആണ് വീടിന് സമീപത്തെ ബന്ധുവിന്റെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

വടുവഞ്ചാൽ: ഭാര്യയെ വെട്ടിപ്പരിക്കൽപിച്ച ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടുവഞ്ചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷിനെ(39) ആണ് വീടിന് സമീപത്തെ ബന്ധുവിന്റെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവഴക്കാണ് കാരണമെന്നാണ് സൂചന.

Read Also : ക്യാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ക്യാമ്പസിലേക്ക് ഗവർണർ

ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. രണ്ടുമാസമായി ശ്രുതി വാടകവീട്ടിൽ ഒറ്റക്കാണ് താമസം. ചൊവ്വാഴ്ച രാത്രി ശ്രുതി റോഡിൽ സ്കൂട്ടർ പഠിച്ചുകൊണ്ടിരിക്കെ ജ്യോതിഷ് അവിടെ എത്തുകയും ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും തുടർന്ന്, ശ്രുതിയെ വെട്ടുകയുമായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ഭാര്യ ശ്രുതി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നേരത്തെ തന്നെ ഭാര്യയുടെ പരാതിയിൽ ജ്യോതിഷിനെതിരെ അമ്പലയൽ പൊലീസിൽ കേസുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം ജ്യോതിഷിന്റെ മൃതദേഹം സംസ്കരിച്ചു. മക്കൾ: ആദി തീർഥ, ദർശിദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button