Latest NewsKeralaNewsLife StyleHealth & Fitness

ചായയ്‌ക്കൊപ്പം ലഘുഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!

ഇലക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, സെറീയല്‍സ് ഇവ ചൂടു ചായയ്‌ക്കൊപ്പം ഒഴിവാക്കണം.

ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ചൂട് ചായയും അതിനൊപ്പം ഒരു കടിയും വൈകുന്നേരങ്ങളിൽ പലർക്കും ഇഷ്ടമാണ് എന്നാൽ ചായക്കൊപ്പം ലഘുഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ചായയൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവയെ കുറിച്ച്‌ അറിയാം.

ചായയില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതും മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും ദഹനക്കേട്, നെഞ്ചെരിച്ചില്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയ ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. മഞ്ഞളില്‍ കുര്‍ക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, സെറീയല്‍സ് ഇവ ചൂടു ചായയ്‌ക്കൊപ്പം ഒഴിവാക്കണം.

READ ALSO: കുട്ടി കർഷകർക്ക് 2 പശുക്കളെ നൽകുമെന്ന് സി.പി.എം

ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ തടയുന്ന ടാന്നിൻ, ഓക്സലേറ്റ് എന്നിവ ചായയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചായയ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.  പോഷഗുണങ്ങളുടെ കലവറയായ നട്സും കടലമാവ് ചേര്‍ത്ത ലഘുഭക്ഷണങ്ങളും ചായയ്‌ക്കൊപ്പം കഴിക്കുന്നതും ദോഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button