KeralaLatest NewsNews

സോഷ്യൽ മീഡിയയിലെ താരം ‘മല്ലുകുടിയന്‍’ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

കേരള അബ്കാരി നിയമം സെക്ഷന്‍ 55 (എച്ച്‌) പ്രകാരമാണ് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്

പത്തനംതിട്ട: തിരുവല്ലയില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സ്ഥിരമായി ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ചെയ്ത അഭിജിത്ത് അനില്‍ അറസ്റ്റിൽ . മല്ലുകുടിയന്‍ എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് 26 കാരനായ അഭിജിത്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. തിരുവല്ല സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം റേഞ്ച് ഇന്‍സ്പെക്ടര്‍ ജി പ്രസന്നനും സംഘവുമാണ് കേരള അബ്കാരി നിയമം സെക്ഷന്‍ 55 (എച്ച്‌) പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

READ ALSO: 17കാരി ഗര്‍ഭിണിയായി, സുഹൃത്തിന്റെ വീട്ടിൽ പെൺകുട്ടിയെ കൊണ്ടാക്കി അമ്മ, തർക്കം: 18കാരൻ അറസ്റ്റില്‍

നേരത്തെ യൂട്യൂബില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ നിര്‍മിച്ച്‌ പ്രചരിപ്പിച്ചതിനും വൈന്‍ നിര്‍മിച്ചതിനും ചെര്‍പ്പുളശ്ശേരി സ്വദേശി അക്ഷജിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button