Latest NewsNewsIndia

അഞ്ച് അറബ് രാജ്യങ്ങള്‍ പരമോന്നത ബഹുമതി നല്‍കി ആദരിച്ചത് തന്നെയല്ല, രാജ്യത്തെ 140 കോടി പൗരന്മാരെ: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വിദേശനയത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘2014-ല്‍ താന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പലരും പരിഹസിച്ചു. ഒരു സംസ്ഥാനത്തിന് പുറത്ത് മോദിക്ക് എന്ത് അനുഭവമാണുള്ളതെന്ന് ചോദിച്ചു. എന്നാല്‍ അടുത്തിടെ യുഎഇയും ഖത്തറും സന്ദര്‍ശിച്ചപ്പോള്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം എത്രമാത്രം ദൃഢമാണെന്ന് എല്ലാവര്‍ക്കും മനസിലായി’, പ്രധാനമന്ത്രി പറഞ്ഞു.

Read Also: 10 വര്‍ഷത്തെ തന്റെ ഭരണം അഴിമതി രഹിതം, വോട്ടര്‍മാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് ബിജെപി ഒരുമിച്ചു നില്‍ക്കും

‘വ്യാപാരം, വിനോദസഞ്ചാരം, സാങ്കേതികവിദ്യ എന്നിവയില്‍ രാജ്യത്തിനുള്ള ബന്ധം മികച്ചതാണ്. അഞ്ച് അറബ് രാജ്യങ്ങളാണ് തനിക്ക് അവരുടെ പരമോന്നത ബഹുമതി നല്‍കിയത്. ഇതൊന്നും മോദിക്ക് ലഭിച്ചതല്ല. മറിച്ച് രാജ്യത്തെ 140 പൗരന്മാര്‍ക്കും ലഭിച്ച ബഹുമാനമാണ്’, അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ കണ്‍വന്‍ഷനിലാണ് പ്രധാനമന്ത്രി സര്‍ക്കാരിന്റെ വിദേശനയത്തെക്കുറിച്ച് പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button