Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാന നഗരിയിൽ

പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യത്തെ തലസ്ഥാന സന്ദർശനം ചരിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി പാർട്ടി നേതൃത്വം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. ഇന്ന് രാവിലെ 10:30-ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേന ടെക്നിക്കൽ ഏരിയയിലാണ് അദ്ദേഹം എത്തുക. തുടർന്ന് വിക്രം സാരാഭായി സ്പേസ് സെന്ററിലേക്ക് പോകുന്നതാണ്. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ 1 മണിവരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 1:30 ഓടെ തിരുവനന്തപുരത്തു നിന്നും തമിഴ്നാട്ടിലേക്ക് യാത്ര തിരിക്കും

പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യത്തെ തലസ്ഥാന സന്ദർശനം ചരിത്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി പാർട്ടി നേതൃത്വം. കെ. സുരേന്ദ്രൻ നടത്തുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. ഈ സമ്മേളനത്തിൽ ഏകദേശം അര ലക്ഷത്തോളം പേർ പങ്കെടുക്കുന്നതാണ്. കേന്ദ്രമന്ത്രി വി.മുരളീധരൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

Also Read: പാസഞ്ചർ നിരക്കുകൾ ഇനി പഴയപടി! കുത്തനെ കുറച്ച് റെയിൽവേ

shortlink

Related Articles

Post Your Comments

Related Articles


Back to top button