KeralaLatest NewsNews

മലപ്പുറത്ത് ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു

ജോലിക്കിടെ യുവാവിന് തളർച്ച തോന്നുകയായിരുന്നു

മലപ്പുറം: വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. തിരൂരങ്ങാടി ചെറുമുക്ക് ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ജോലിക്കിടെ യുവാവിന് തളർച്ച തോന്നുകയായിരുന്നു. തുടർന്ന് നോക്കിയപ്പോൾ കഴുത്തില്‍ രണ്ടിടങ്ങളിലായി പൊള്ളലേറ്റതായി കണ്ടെത്തി. പിന്നീടാണ് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.

read also: തന്റെ ഒപ്പം വന്നാല്‍ സാമ്പത്തിക സഹായം വാങ്ങി തരാം, കാൻസര്‍ രോഗിയെ പീഡിപ്പിക്കാൻ ശ്രമം: പിടിയില്‍

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചില ദിവസങ്ങളില്‍ മഴ പെയ്തുവെങ്കിലും വേനല്‍ചൂടിന് അറുതി വന്നിട്ടില്ല. ഉച്ചസമയങ്ങളില്‍ പരമാവധി പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുകള്‍ ആരോഗ്യവകുപ്പ് നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button