
സിന്ധൂർ ചിത്രത്തിൻറെ മുഴുവൻ വിവരങ്ങളും കേന്ദ്ര സർക്കാർ പുറത്തുവിട്ടു. പ്രവർത്തനം സാങ്കേതികതയിൽ സ്വയം പര്യാപ്തത നേടിയ ഇന്ത്യയുടെ പുതിയ മുഖമായി മാറിയെന്ന് കേന്ദ്രം വാർത്താ കുറിപ്പിൽ പറയുന്നു. വ്യത്യസ്ത യുദ്ധമുറകൾക്ക് എതിരായ സൈനിക പ്രതികരണമായാണ് സിന്ദൂര് പദ്ധതി നടപ്പാക്കിയത്. നൂർ ഖാൻ, റഹീം യാർഖാൻ വ്യോമ താവളങ്ങൾ തകർത്തത് കൃത്യതയുടെ തെളിവാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു.
തദ്ദേശീയമായി വികസിപ്പിച്ച ‘ആകാശ്’ വ്യോമ പ്രതിരോധ സംവിധാനം ശത്രു ഡ്രോണുകളെ ഫലപ്രദമായി തകർക്കാൻ കഴിഞ്ഞു, വിദേശ നിർമ്മിത നൂതന ആയുധങ്ങൾ ഉപയോഗിച്ചിട്ടും പാകിസ്ഥാനെക്കൽ ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യകൾ
പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷൻസിന്ദൂർആസൂത്രണം ചെയ്യാൻ ഉപയോഗിച്ചത്. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈൽ, ലോവർ എയർ ഡിഫൻസ് തോക്കുകൾ എന്നിവ ഉപയോഗിച്ചതായും കേന്ദ്ര സർക്കാർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
23 മിനുട്ടുകൊണ്ടാണ് പ്രത്യാക്രമണം നടത്തിയത്. പാക്കിസ്ഥാൻ്റെ ചൈനീസ് നിർമിത പ്രതിരോധ സംവിധാനങ്ങളെ അടക്കം ബൈ പാസ് ചെയ്യാൻ സൈന്യത്തിന് സാധിച്ചതായും കേന്ദ്ര സർക്കാർ അറിയിച്ചു. തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളും യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളുമടക്കം ചേർന്ന് സാങ്കേതിക വിദ്യയിൽ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ സിന്ദൂര് എന്നും വാർത്ത കുറിപ്പിൽ പറയുന്നു.
Post Your Comments