
വയറ് കൂടുന്നുവെന്ന് തോന്നിയാൽ ഉടനെ കഠിനമായ ഡയറ്റും വ്യായാമവും തുടങ്ങുന്നവരാണ് നമ്മള് ഭൂരിഭാഗം പേരും. എത്രപേർക്ക് ഇത് തുടർന്നാൽ വേറെ ചോദ്യം കൊണ്ടുപോകാനാകുമെന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ടാണ് വയർ ചാടുന്നത് കാരണം ഭക്ഷണം കുറച്ചാൽ വയറും കുറയും. ഇത് ഏറെക്കുറെ ശരിയുമാണ്. എന്നാൽ, ഇത് മാത്രമല്ല വയർ ചാടിത്തുടങ്ങിയാൽ വേറെയും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. (നിങ്ങൾ അവഗണിക്കുന്ന 5 കാരണങ്ങൾ മറഞ്ഞിരിക്കുന്ന വിദഗ്ധൻ വെളിപ്പെടുത്തുന്നു)
സ്ട്രെസ്
നിങ്ങൾക്ക് മാനസിക സമ്മർദം കൂടുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ എന്ന ഹോർമോൺ അളവ് ഉയരുന്നു. കുടവയറിന് ഇതുമൊരു കാരണമാകാം. പൗച്ച് പോലെ വയർ ചാടുന്നുവെങ്കിൽ സ്‌ട്രെസ് നിയന്ത്രിക്കാൻ ധ്യാനം, യോഗ പോലുള്ള മാർഗങ്ങൾ തേടാം.
സ്ത്രീകളിൽ പി.സി.ഒ.എസ്
സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഇൻസുലിൻ റെസിസ്റ്റൻസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. അടിവയർ വല്ലാതെ ചാടിയത് പോലെ തോന്നുന്നതിന് അതും ഒരു കാരണമാകാം.
തൈറോയ്ഡ്
തൈറോയ്ഡ് ഹോർമോൺ അളവ് കുറയുന്നത് വയർ ചാടാൻ കാരണമാകും. തൊടുമ്പോൾ വളരെ മൃദുവായി തോന്നുന്ന വിധത്തിൽ വയർ ചാടി വരികയാണെങ്കിൽ ഇതൊന്ന് പരിശോധിക്കാം.
സ്ത്രീകളിലെ ആർത്തവവിരാമം
ആർത്തവ വിരാമത്തോട് അടുക്കുമ്പോൾ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നത് ഈസ്‌ട്രോജൻ അളവ് കുറയുന്നതും അടിവയർ ചാടാൻ കാരണമാകുന്നു.
മദ്യപാനം
ഭക്ഷണം നിയന്ത്രിച്ചാണ് കഴിക്കുന്നതെങ്കിലും മദ്യപാനം ഒഴിവാക്കിയില്ലെങ്കിൽ കുടവയർ കുറയ്ക്കാൻ പ്രയാസപ്പെടും. മുൻ ഭാഗത്ത് കൊഴുപ്പടിഞ്ഞ് ഒരു കുടം കണക്കെ വയർ തള്ളി നിൽക്കുന്നത് മദ്യപാനം മൂലമാകാം.
Post Your Comments