KeralaNews

പത്തുവയസുകാരിയെ പീഡിപ്പിച്ച കേസ് : എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

കൊല്ലം : കൊല്ലം ചക്കുവള്ളിയിൽ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സിൽ മൽസ്യ വ്യാപാരിയെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ചക്കുവള്ളിയിലെ മത്സ്യവ്യാപാരിയായ ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ഷിയാസ് മൻസിലിൽ (ചേഞ്ചിറക്കുഴി വടക്കതിൽ) തൊഴിൽ ഷിജു എന്ന് വിളിക്കുന്ന ഷിജു (45) ആണ് അറസ്റ്റിലായത്.

എസ്ഡിപിഐ സജീവ പ്രവർത്തകനാണ് ഇയാൾ. ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അയൽവാസിയായ പ്രായപൂർത്തിയാകാത്ത കുട്ടി ഷിജുവിൻ്റെ വീട്ടിലെത്തിയപ്പോഴാണ് ഇയ്യാൾ ശാരീരികമായി ഉപദ്രവിച്ചത്. കുട്ടി പിന്നീട് കൂട്ടുകാരോട് വിവരം പറയുകയും മാതാവ് ശിശുക്ഷേമ സമിതിയിലും വനിതാസെല്ലിലും പരാതി നൽകുകയായിരുന്നു.

തുടർന്നാണ് പോക്സോ വകുപ്പ് പ്രകാരം ശൂരനാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button