KeralaLatest NewsNews

കോഴിക്കോട് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി

പ്രതികൾക്കായി ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറത്തിറക്കി

കോഴിക്കോട് : കൊടുവള്ളിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയി അഞ്ചു ദിവസത്തിന് ശേഷമാണു മലപ്പുറം മോങ്ങത്തു വെച്ചു പോലീസ് യുവാവിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് കൊടുവള്ളി കിഴക്കൊത്തെ വീട്ടിൽ നിന്നും അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ സംഘം കർണാടകയിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നു. മൈസൂരുവിൽ പാർപ്പിച്ചിരുന്ന യുവാവിനെ പ്രതികൾ ടാക്സി കാറിൽ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

പ്രതികൾ അന്നൂസുമായി മൈസുരുവിലെ രഹസ്യ കേന്ദ്രത്തിൽ എത്തിയെന്നു വിവരം കിട്ടിയതിനു പിന്നാലെ പോലീസ് സംഘവും സ്ഥലത്ത് തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടെ പ്രതികൾക്കായി ലുക്ക്‌ ഔട്ട്‌ സർക്കുലർ പുറത്തിറക്കി. പിന്നാലെ സംഘം അന്നൂസ് റോഷനെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button