KeralaLatest NewsNews

സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ റീൽസ് തുടരുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ റീൽസ് തുടരുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നത് തീരുമാനമാണ്. എത്ര വിമർശനങ്ങളുണ്ടായാലും അത് തുടരുമെന്നും വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞ് താഴ്ന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ദേശീയപാത പ്രവർത്തിയുടെ ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോരിറ്റിക്കാണെന്നാണ് മന്ത്രിയുടെ വിശദീകരണം. പ്രവർത്തിയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത്  നാഷണൽ ഹൈവേ അതോരിറ്റിയാണ്. സംസ്ഥാനം 1190 ഹെക്ടർ ഭൂമി ഏറ്റെടുത്ത് നൽകി. സംസ്ഥാന സർക്കാരിന് കാൽ അണ മുതൽ മുടക്കില്ലെന്ന നിലയിൽ പ്രചരണം നടക്കുന്നു. ഇത് തെറ്റാണ്. 5560 കോടി ആണ് കേരളം ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button