KeralaLatest NewsNews

നാല് വയസ്സുകാരി അനുഭവിച്ചത് കൊടുംപീഡനം: ഗാര്‍ഹിക പീഡനങ്ങള്‍ക്കു പുറമെ കുട്ടി ലൈംഗിക പീഡനത്തിനും ഇര

ആലുവയില്‍ നാല് വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതൃ സഹോദരന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ്ജയിലേക്കാണ് മാറ്റുന്നത്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയ്ക്കൊപ്പം ഇരുത്തിയാകും പ്രതിയെ ചോദ്യം ചെയ്യുക.

കുട്ടി കൊല്ലപ്പെടുന്നതിനു മുന്‍പ് ക്രൂരമായ ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ വരുത്തി കൊണ്ടാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത് എന്ന വിവരം പുറത്തുവരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെ പോലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രതി കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വീട്ടില്‍ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതാണ് കുട്ടിയെ എടുത്തുകൊണ്ടുപോയി പ്രതി ഉപദ്രവിച്ചത്.കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും,കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാള്‍ പൊലീസിനു മൊഴി നല്‍കി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് പൊലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകള്‍ അടക്കം മുന്നില്‍ വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതിക്കൂട്ടില്‍ സമ്മതിച്ചത്.

രാത്രിയില്‍ കുട്ടിയുടെ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോകുന്ന സമയത്തായിരുന്നു പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. പത്തിലധികം തവണ പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നതായും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കുട്ടി അമ്മയോട് പീഡന വിവരം പറഞ്ഞിരുന്നെങ്കിലും അമ്മ ഈ വിവരം ആരോടെങ്കിലും പറഞ്ഞിരുന്നോ എന്നതും പോലീസിന്റെ അന്വേഷണ പരിധിയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button