
കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര റോഡില്‍ മറിഞ്ഞുവീണു. നഗരത്തിലെ ഏറ്റവും കൂടുതല്‍ വാഹനങ്ങളും മറ്റും കടന്നുപോകുന്ന പാതയിലാണ് അപകടം. ഇന്ന് ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലുമായിരുന്നു തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുണ്ടായ അപകടം. അപകടത്തില്‍ രണ്ട് ഓട്ടോറിക്ഷകള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
തൃശൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ട്രസ് വര്‍ക്കാണ് കനത്ത കാറ്റില്‍ പറന്ന് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഇല്ല. അപകടത്തെ തുടര്‍ന്ന് എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. മേല്‍ക്കൂര മാറ്റാന്‍ ഫയര്‍ഫോഴ്‌സ് നടപടി തുടങ്ങി.
കഴിഞ്ഞ മഴക്കാലത്തും ഈ മേല്‍ക്കൂര അടര്‍ന്ന് നില്‍ക്കുകയായിരുന്നു എന്നാണ് വിമര്‍ശനം. ഈ അപകടം മുന്നില്‍ കണ്ടുകൊണ്ട് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
Post Your Comments