KeralaLatest NewsNews

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതിതീവ്ര മഴ: തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

തിരുവനന്തപുരം :  ജില്ലയിൽ ശക്തമായ മഴ. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.  ശക്തമായ മഴയിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. വെങ്ങാനൂർ ചാവടിനടയിൽ മരം കടപുഴകി ലൈൻകമ്പികൾ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

തൃശൂർ, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. നാളെ മുതൽ വരുന്ന നാല് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button