
എറണാകുളം: മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം നടക്കുന്നുവെന്നും ടെലികോളർ തസ്തികയിലേക്ക് വിളിച്ചുവരുത്തി അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിച്ചുവെന്നും പെൺകുട്ടിയുടെ ആരോപണം. പാലാരിവട്ടം പൈപ്പ് ലൈനിലെ മസാജ് പാർലറിനെതിരെയാണ് പെൺകുട്ടി ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഒരുമാസം ലക്ഷങ്ങൾ സമ്പാദിക്കാം എന്നതരത്തിലുള്ള പ്രലോഭനങ്ങൾ ഉണ്ടായി. പാലാരിവട്ടത്തിന് പുറമെ കാക്കനാടും കുണ്ടന്നൂരും ഇവർക്ക് മസാജ് പാർലർ ഉണ്ട്. പാർലറിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഒരു മാധ്യമത്തോട് പെൺകുട്ടി പറഞ്ഞു.
സ്പെഷ്യൽ സ്‌ക്വാഡിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പലരും ഇവിടെ സ്ഥിരം സന്ദർശകരായി എത്താറുണ്ടെന്നും പെൺകുട്ടി പറയുന്നു. വീട്ടിലെ സാമ്പത്തിക പരാധീനത പറഞ്ഞാണ് പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത്. കോളജ് വിദ്യാർഥിനികളടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നും പെൺകുട്ടി പറയുന്നു.
Post Your Comments