
ചെന്നൈ : തമിഴ് നടൻ കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്. മക്കള്‍ നീതി മയ്യമാണ് കമല്‍ ഹാസനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രമേയം മക്കള്‍ നീതി മയ്യം നേതൃയോഗം അംഗീകരിച്ചു.
ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നും പ്രമേയത്തില്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്.
മൂന്ന് സ്ഥാനാര്‍ത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വില്‍സന്‍ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആര്‍ ശിവലിംഗം, എഴുത്തുകാരി സല്‍മ എന്നിവരും ഡിഎംകെ സ്ഥാനാര്‍ത്ഥികളാകും. അതേസമയം, നിലവില്‍ രാജ്യസഭ അംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു.
Post Your Comments