Latest NewsNewsLife StyleFood & CookeryHealth & Fitness

ഐസ്ക്രീം പ്രേമികൾ അറിയാൻ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. ചിലർക്ക് ഐസ്ക്രീം എത്ര കഴിച്ചാലും മതിയാവില്ല. എന്നാൽ, ഐസ്ക്രീം അമിതമായി കഴിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഐസ്ക്രീം കഴിക്കുമ്പോൾ ഇക്കാര്യങ്ങളും ശ്രദ്ധിക്കണം.

ഉച്ച സമയങ്ങളിൽ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. ശരീരം ഏറെ വിയർത്തിരിക്കുന്ന സമയത്തും ഐസ്ക്രീം കഴിക്കരുത്. കാരണം വിയർത്തുകുളിച്ചിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങൾ പിടിപെടാം.

Read Also  :  ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്: അഭിമുഖം നവംബർ 12-ന്

ഐസ്ക്രീമിൽ കാർബോഹൈഡ്രേറ്റ് കൂടുതലുള്ളത് കൊണ്ട് തന്നെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നാഷണർ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെൽത്തിലെ വിദ​ഗ്ധർ പറയുന്നു. ഐസ്ക്രീം കഴിച്ച ഉടൻ വെയില് കൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ചെയ്യരുത്. രാത്രി സമയങ്ങളിൽ ഐസ്ക്രീം ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button