PalakkadKeralaNattuvarthaLatest NewsNews

അമ്മയുടെ സുഹൃത്തിന്റെ മർദനം ഭയന്ന് 11കാരന്‍ എട്ടു വയസുള്ള സഹോദരിക്കൊപ്പം വീടുവിട്ടിറങ്ങി : പിന്നീട് സംഭവിച്ചത്

അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആൾ മര്‍ദിച്ചെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി

പാലക്കാട്: അമ്മയുടെ സുഹൃത്തിന്റെ മര്‍ദനം ഭയന്ന് 11കാരന്‍ കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാര്‍കോട് ആണ് സംഭവം. നീണ്ട തിരച്ചിലിനൊടുവില്‍ പൊലീസ് കുട്ടിയെ കണ്ടെത്തി.

കാപ്പുകാട് വനത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വീടുവിട്ടിറങ്ങാനുള്ള കാരണം കുട്ടിയോട് പൊലീസ് തിരക്കിയപ്പോഴാണ് സംഭവം പുറത്ത് വന്നത്. അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആൾ മര്‍ദിച്ചെന്നാണ് കുട്ടി പൊലീസിന് നല്‍കിയ മൊഴി. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടിലേക്ക് കയറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also : കുടുംബ വഴക്ക് : മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

മര്‍ദനം ഭയന്ന് എട്ടു വയസുള്ള സഹോദരിക്കൊപ്പമായിരുന്നു കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരിയെ നേരത്തെ കണ്ടെത്തി. കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പ്രതീഷ് എന്നയാള്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button