COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 183 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. തിങ്കളാഴ്ച്ച 183 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 298 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: ‘മുഴുപ്പട്ടിണിയാണ്, ഇച്ചിരി മണ്ണെണ്ണ എങ്കിലും താ’: പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ജിഷയുടെ അമ്മ

8,11,217 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 797,745 പേർ രോഗമുക്തി നേടി. 9,261 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 106 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: 2022-ൽ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് 10.3 ദശലക്ഷം ദിർഹം സഹായം വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഷാർജ

shortlink

Related Articles

Post Your Comments

Related Articles


Back to top button