KollamKeralaNattuvarthaLatest NewsNews

അനധികൃത വി​ദേ​ശ​മ​ദ്യ​വിൽപന : മ​ധ്യ​വ​യ​സ്ക അറസ്റ്റിൽ

മു​ള്ളൂ​ർ നി​ര​പ്പ് സ്വ​ദേ​ശി​നി ശാ​ന്ത​യാ​ണ് അറസ്റ്റി​ലാ​യ​ത്

പ​ത്ത​നാ​പു​രം: വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ പൊ​ലീ​സ് പി​ടി​യിൽ. മു​ള്ളൂ​ർ നി​ര​പ്പ് സ്വ​ദേ​ശി​നി ശാ​ന്ത​യാ​ണ് അറസ്റ്റി​ലാ​യ​ത്.

മു​ള്ളൂ​ർ നി​ര​പ്പ്, ഉ​ട​യ​ഞ്ചി​റ, വാ​ഴ​ത്തോ​ട്ടം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​ദ്യ മ​യ​ക്കു​മ​രു​ന്ന് വി​ൽപന ന​ട​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത​നാ​പു​രം പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് ഇ​വ​ർ പി​ടി​യിലായത്.

Read Also : ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥയുടെ കിടപ്പുവശമെന്താണെന്ന് അറിയണമെങ്കിൽ സിദ്ദിഖ് കാപ്പനോട് ചോദിച്ചാൽ മതിയെന്ന് ഫാത്തിമ

പ​ത്ത​നാ​പു​രം ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ശാ​ന്ത​യു​ടെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ന്നി​രു​ന്ന​ത്. മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽപന​യും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്തും കൈ​മാ​റ്റ​വും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ നാ​ട്ടു​കാ​ർ പൊലീ​സി​ലും എ​ക്സൈ​സി​ലും ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ സ്ഥ​ല​ത്തെ ല​ഹ​രി​വി​ല്‍പ​ന സം​ശ​യി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തുകയായി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശാ​ന്ത​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button