Latest NewsKerala

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സ്ഥാനാർത്ഥിയാകും. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആയിരിക്കും ശ്രീധരന്‍ പിള്ള മത്സരിക്കുക. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കാനില്ലെങ്കില്‍ ശ്രീധരന്‍ പിള്ളയ്ക്കാണ് സാധ്യത. പത്തനംതിട്ടയിലും ശ്രീധരന്‍പിള്ളയെ പരിഗണിക്കുന്നുണ്ട്. അതേ സമയം കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ബി.ജെ.പി സംസ്ഥാന ഘടകം പൂര്‍ത്തിയാക്കിയതായും ശ്രീധരൻ പിള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button