Latest NewsSaudi ArabiaGulf

വിശുദ്ധ റമദാന്‍ മാസത്തിന് നാളെ ആരംഭം : റമാദാനെ സ്വീകരിയ്ക്കാന്‍ മസ്ജിദുല്‍ ഹറം പൂര്‍ണമായും ഒരുങ്ങി

ജിദ്ദ : വിശുദ്ധ റമദാന്‍ മാസത്തിന് നാളെ ആരംഭം. റമാദാനെ സ്വീകരിയ്ക്കാന്‍ മസ്ജിദുല്‍ ഹറം പൂര്‍ണമായും ഒരുങ്ങി. റമദാന് മുന്നോടിയായി തീര്‍ഥാടകരുടെ സൗകര്യം പരിഗണിച്ച് കിംഗ് അബ്ദുല്‍ അസീസ് വാതില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ഹറമിലെ മുഴുവന്‍ വാതിലുകളും റമദാനില്‍ തുറന്നിടും.

വിശ്വാസികള്‍ക്ക് 24 മണിക്കൂറും സേവനം നല്‍കാന്‍ ഇരുഹറം കാര്യാലയത്തിന് കീഴില്‍ വിപുലമായ പദ്ധതികളാണ് ഇരു ഹറമുകളിലും ഒരുക്കിയിട്ടുളത്. വിശുദ്ധ കഅ്ബയെ പ്രദിക്ഷണം ചെയ്യാന്‍ എളുപ്പത്തില്‍ എത്താവുന്ന മസ്ജിദുല്‍ ഹറമിലെ ഏറ്റവും വലിയ ഗേറ്റാണിത്. ഗെറ്റ് തുറക്കുന്നതോടെ മറ്റു ഗേറ്റുകളിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന തിരക്ക് കുറയും. റമദാനില്‍ ഹറമില്‍ മുഴുവന്‍ കവാടങ്ങള്‍ തുറന്നിടുമെന്നു ഇരു ഹറം വകുപ്പ് മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.

ഹറമില്‍ 210 കവാടങ്ങളും ഏഴു അടിപാതകളും മയ്യത്ത് പ്രവേശിക്കുന്നതിന് ഒരു കവാടവുമാണ് ഉള്ളത്. റമദാനുമായി ബന്ധപ്പെട്ട് പഴുതടച്ച സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്ക്. ഭജനമിരിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പത്താമത്തെ നോമ്പ് ദിനം വരെ തുടരും. ഇവര്‍ക്ക് വേണ്ടി 1460 ലഗ്ഗേജ് ലോക്കര്‍ പ്രത്യേകo ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button