Latest NewsUAENewsGulf

എമിറേറ്റ്സ് ലോട്ടോ ജാക്പോട്ട് : ഒരു മില്യണ്‍ ദിര്‍ഹം സമ്മാനത്തുക ഏഴുപേര്‍ പങ്കിടും

ദുബായ് • ശനിയാഴ്ച നടന്ന ലൈവ് എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പിൽ ആറ് നമ്പറുകളിൽ അഞ്ചെണ്ണം ഒരുപോലെ വന്നതിനെത്തുടര്‍ന്ന് ഏഴ് ഭാഗ്യവാന്മാര്‍ സമ്മാന തുകയായ ഒരു മില്യൺ ദിർഹം പങ്കുവച്ചു. 142,857 ദിർഹം വീതമാണ് (ഏകദേശം 29.37 ലക്ഷം ഇന്ത്യന്‍ രൂപ) ഓരോരുത്തര്‍ക്കും ലഭിക്കുക. 5, 11, 16, 20, 23, 38 എന്നിവയായിരുന്നു ജാക്ക്പോട്ട് നമ്പറുകൾ.

നറുക്കെടുപ്പില്‍ 404 പേര്‍ 300 ദിർഹം വീതവും 5,177 പേർ ഭാവി നറുക്കെടുപ്പിലേക്ക് സൗജന്യ പ്രവേശനവും നേടി.

ഇതുവരെ ജാക്പോട്ട് ആരും നേടിയില്ലാത്തതിനാല്‍, അടുത്ത വാരാന്ത്യത്തിലും 50 ദശലക്ഷം ദിർഹമാണ് ജാക്ക്പോട്ട്. അടുത്ത നറുക്കെടുപ്പ് ജൂൺ 6 ന് രാത്രി 9 മണിക്ക് നടക്കും.

പ്രതിവാര നറുക്കെടുപ്പിലേക്ക് ഓപ്ഷണൽ സൗജന്യ പ്രവേശനമുള്ള മേഖലയിലെ ആദ്യത്തെ, ഫത്‌വ അംഗീകരിച്ച, പൂർണ്ണമായും ഡിജിറ്റലായ പദ്ധതിയാണ് എമിറേറ്റ്സ് ലോട്ടോ.

കളിക്കാർക്ക് വീട്ടിൽ നിന്ന് എമിറേറ്റ്സ് ലോട്ടോ വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ അപ്ലിക്കേഷൻ വഴി കളിയില്‍ പങ്കെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button