Latest NewsNewsIndia

നിർബന്ധിത മതപരിവർത്തനം രൂക്ഷമാകുന്നു; അന്വേഷണം നടത്താൻ ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലായം

ഹൈദരാബാദ് : ആന്ധ്രയിൽ ദളിത സമുദായത്തിൽപ്പെട്ട നിരവധി പേരെ ക്രിസ്തുമതത്തിലേയ്ക്ക് മാറ്റുന്നത്  രൂക്ഷമാകുന്നു. ലീഗൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറമാണ് ഇതു സംബന്ധിച്ച പരാതി കേന്ദ്ര സർക്കാരിനു കൈമാറിയത്. സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലൂടെ ഒറ്റത്തവണ സർക്കാർ ഓണറേറിയം ലഭിച്ച 29,841 ക്രിസ്ത്യൻ പാസ്റ്റർമാരിൽ 70% പേർക്കും എസ്‌സി / ഒബിസി ജാതി സർട്ടിഫിക്കറ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

ഹിന്ദു ജാതി സർട്ടിഫിക്കറ്റുകൾ കൈവശമുള്ള പരിവർത്തിത ക്രിസ്ത്യാനികളിൽ ഒരു വലിയ  ശതമാനമാണ് ഒറ്റത്തവണ ദുരിതാശ്വാസ ഓണറേറിയമായ പണം നേടിയെടുത്തതെന്നും പരാതിയിൽ പറയുന്നു. പ്രയാസങ്ങളും ദുരിതങ്ങളും അഭിമുഖീകരിക്കുന്ന ഇമാമുകൾ, ക്രിസ്ത്യൻ പാസ്റ്റർമാർ എന്നിവരടങ്ങുന്ന എല്ലാ ‘മതസേവന പ്രവർത്തകർക്കും ആന്ധ്ര സർക്കാർ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഓണറേറിയം നൽകി. ഇതിൽ 7000 ഇമാമുകൾ, 29,841 പാസ്റ്റർമാർ എന്നിവർക്ക് ഒറ്റത്തവണ ഓണറേറിയത്തിൽ 34 കോടി രൂപ നൽകി, അത് ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ലോബി , ആന്ധ്രാപ്രദേശിലേക്ക് വരുന്ന നൂറുകണക്കിന് വിദേശ സുവിശേഷകർ, പ്രാദേശിക ക്രിസ്ത്യൻ പാസ്റ്റർമാർ എന്നിവരാണ് ഇത്തരത്തിൽ മതപരിവർത്തനം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് ദളിതരെ മതപരിവർത്തനം നടത്തുന്നതിനെതിരെ വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലായം ഉത്തരവിട്ടത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button