COVID 19Latest NewsUSANews

കോവിഡ് -19 : ട്രംപ് രോഗമുക്തനായി, ഔദ്യോഗിക സ്ഥിരീകരണം

വാഷിംഗ്‌ടൺ ഡി സി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനായെന്നു വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണം. തുടര്‍ച്ചയായ റാപിഡ് ടെസ്റ്റിലെ ഫലം നെഗറ്റീവാണെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍ അറിയിച്ചു.

Also read : വിപരീത ഫലം; വാക്സീന്‍ പരീക്ഷണം നിർത്തിവെച്ച് ജോണ്‍സൺ ആൻഡ് ജോൺസൺ

ട്രംപിന് കോവിഡ് സ്ഥിരീകരിച്ച് പത്താം ദിവസത്തിനു ശേഷമാണ് കോവിഡ് മുക്തനായെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ രണ്ടിനാണ് ട്രംപിന് രോഗബാധ കണ്ടെത്തുന്നത്. തുടർന്ന് തുടര്‍ന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസില്‍ തിരികെയെത്തിയിരുന്നു. 74 കാരനായ ട്രംപ് ഇപ്പോള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കാമ്പെയിന്‍ റാലിക്കായി ഫ്ളോറിഡയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button